വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യം സംസ്ഥാനത്ത് ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 അധ്യായന വര്‍ഷത്തെക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്‌ഘടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പാഠപുസ്തകങ്ങളുമായി വിവിധ ജില്ലകളിലേക്ക് പോകുന്ന ലോറികള്‍ മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു. മൂന്ന് ഘട്ടങ്ങളിയായി 6 കോടി രൂപയുടെ പാഠപുസ്തകങ്ങൾ ഈ അധ്യായന വർഷം വിതരണം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. 3.21 കോടി പാഠപുസ്തകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയുന്നത്. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന വേതനം ഉറപ്പുവരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാഠപുസ്തകങ്ങള്‍ മാര്‍ച്ച് ആദ്യവാരം മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥ്‌ അധ്യക്ഷനായി

Share this post

scroll to top