കണ്ണൂർ: തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ആധുനിക സർവെ പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 52 ദിവസം നീണ്ടുനിൽക്കുന്ന കോഴ്‌സാണിത്. ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി.ഐ.എസിൽ മാപ്പ് തയാറാക്കുന്നതടക്കമുള്ള ജോലികൾക്കുള്ള വിദഗ്ദ്ധ പരിശീലനം നൽകും. എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർവെയർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ വി.എച്ച്.സി സർവെ/ ചെയിൻ സർവെ ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: ജനറൽ-35, ഒ.ബി.സി-38, എസ്.സി/ എസ്.ടി-40. കോഴ്‌സ് ഫീസ് 15,000 രൂപയും കോഷൻ ഡപ്പോസിറ്റ് 5,000 രൂപയും ഉൾപ്പെടെ 20,000 രൂപ പ്രവേശന സമയത്ത് അടയ്ക്കണം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ. പ്രിൻസിപ്പാൾ, മോഡേൺ സർവെ സ്‌കൂൾ, പറശ്ശിനിക്കടവ്. പി.ഒ, ആന്തൂർ, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ഫോൺ: 0497-2700513.
മോഡേൺ സർവെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
Published on : February 19 - 2020 | 5:31 am

Related News
Related News
ഡിപ്ലോമ ഇൻ മീറ്റ് ടെക്നോളജി, പൗൾട്രി ഫാമിങ്: അപേക്ഷ 31വരെ
SUBSCRIBE OUR YOUTUBE CHANNEL...
അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരു ശ്രേഷ്ഠ പുരസ്കാരം എ.സി.പ്രവീണിന്
SUBSCRIBE OUR YOUTUBE CHANNEL...
പുസ്തകോത്സവത്തിന്റെ ഭാഗമായി ആലുവ സ്കൂൾ ഓഫ് ബ്ലൈൻഡ്സിലെ വിദ്യാർത്ഥികളും
SUBSCRIBE OUR YOUTUBE CHANNEL...
റിപ്പബ്ലിക്ദിന പരേഡിന് കേരളത്തിൽ നിന്നുള്ള എൻഎസ്എസ് സംഘം: 11പേർ യാത്ര തിരിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
0 Comments