ദണ്ഡിയാത്ര പുനരാവിഷ്കരിച്ച് അരീക്കോട്ടെ വിദ്യാർഥികൾ

മലപ്പുറം: ഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനത്തിൽ ദണ്ഡിയാത്രയുടെ പുനരാവിഷ് ക്കരണം നടത്തി അരീക്കോട്ടെ സ്കൂൾ വിദ്യാർഥികൾ. അരീക്കോട് സുല്ലുസലാം ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് പരിപാടി സംഘടിപ്പിച്ചത്. ചരിത്രമുഹൂർത്തം തനിമചോരാതെ അവതിരിപ്പിക്കുകയായിരുന്നു. ചാച്ചാ ശിവരാജനാണ് മഹാത്മാഗാന്ധിയുടെ വേഷമണിഞ്ഞത്. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം നാട്ടുകാരും ദണ്ഡിയാത്രയുടെ ഭാഗമായി.

Share this post

scroll to top