തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ തയ്യാറാക്കി നൽകാൻ അവസരം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കി നൽകാൻ പൊതുജനങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മുഴുവനായും കംപ്യൂട്ടർവൽകൃത സർവകലാശാല ആയതിനാൽ ഇതുമായി ബന്ധപ്പെട്ടുള്ള ലോഗോയ്ക്കാണ് മുൻഗണന. വിദ്യാർത്ഥികളിൽ താത്‌പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള ലോഗോയാണ് പ്രതീക്ഷിക്കുന്നത്. ലോഗോയെ കുറിച്ച് നൂറുവാക്കിൽ കുറയാതെ കുറിപ്പും സമർപ്പിക്കണം. ലോഗോ അയക്കുന്നവരുടെ മേൽവിലാസം രേഖപ്പെടുത്തണം. എൻട്രികൾ നവംബർ 5ന് മുൻപ് logo.sreenarayanaguruou@gmail.com-ൽ എന്ന വിലാസത്തിൽ അയയ്ക്കണം.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...