തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വര്‍ഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. മഞ്ചേരി എ.സി.ഇ. പബ്ലിക് സ്കൂൾ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെ.വി. മനോജ് കുമാർ, അംഗങ്ങളായ കെ. നസീർ, സി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ഫുൾബഞ്ച് വ്യക്തമാക്കി. ജൂണ്‍, ജൂലൈ മാസങ്ങള്‍ ഒഴികെ സ്‌കൂള്‍ 500 രൂപ ഇളവ് നല്‍കിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓണ്‍ലൈന്‍ പഠനത്തില്‍നിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം. സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം നേരിടുമ്പോള്‍ ഫീസ് ഇളവ് അനുവദിക്കാനാവില്ലെന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...