പ്രധാന വാർത്തകൾ
10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ  21വരെ മാത്രംNEET-UG രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 25വരെ മാത്രംഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ

ഐഐടി പ്രവേശനത്തിന് വീണ്ടും അവസരം

Oct 14, 2020 at 9:10 am

Follow us on

\"\"

ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ജെ.ഇ.ഇ (ജോയിന്‍റ് എൻട്രൻസ് എക്സാം) എഴുതാൻ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് ജോയിന്‍റ് അഡ്മിഷൻ ബോർഡ് (ജെ.എ.ബി) അറിയിച്ചു. കോവിഡ് വ്യാപനം മൂലം സെപ്റ്റംബർ 27 ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. അടുത്ത വർഷമായിരിക്കും പരീക്ഷ. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പുറമേ പ്രത്യേകമായാണ് ഇവരെ പരിഗണിക്കുക. നിരവധി വിദ്യാർത്ഥികൾ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും പരീക്ഷയുടെ ചുമതലയുള്ള ഡൽഹി ഐ.ഐ.ടിയോടും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ജോയിന്‍റ് അഡ്മിഷൻ ബോർഡ് അടിയന്തര യോഗം ചേർന്ന് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കും വിവിധ കോവിഡ് നിയന്ത്രണങ്ങളാൽ പരീക്ഷക്ക് എത്താൻ കഴിയാതിരുന്നവർക്കും പരീക്ഷയെഴുതാം.

\"\"
\"\"

Follow us on

Related News