ന്യൂഡൽഹി: വിദ്യാർത്ഥികളിലെ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാര കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി സിബിഎസ്ഇ പുതിയ മാത്തമാറ്റിക്സ് പ്രാക്ടീസ് ബുക്ക് പുറത്തിറക്കി. 7 മുതൽ 10 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക് ‘മാത്തമാറ്റിക്കൽ ലിറ്ററസി\’ ഉറപ്പാക്കാനാണ് പുസ്തകം. വിദ്യാർത്ഥികൾക്കുള്ള \’പ്രാക്ടീസ് ബുക്ക്’ ഉപയോഗിച്ച് ഗണിതശാസ്ത്രപരമായ പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും സ്കൂളുകൾ വീണ്ടും തുറക്കുന്നതുവരെ ആശയങ്ങൾ മനസ്സിലാക്കാനും കഴിയും.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ പുതിയ കണക്ക് പുസ്തകം വിദ്യാഭ്യാസ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. പുസ്തകം ഇപ്പോൾ സിബിഎസ്ഇ, ദീക്ഷാ പഠന വേദിയിലെ വെബ്സൈറ്റ് മറ്റു ദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവയിലും ലഭിക്കും.
കോവിഡ് -19 ലോക്ക്ഡൗൺ കാരണം ക്ലാസുകൾ കുറവുള്ള സമയങ്ങളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഇത്തരത്തിൽ പുസ്തകം ആരംഭിച്ചത്. അധ്യാപകരുടെയോ മാതാപിതാക്കളുടെയോ കുറഞ്ഞ പിന്തുണയോടെ യഥാർത്ഥ ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി കണക്ക് പരിഹരിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കും എന്നാണ് കണക്കുകൂട്ടൽ.
പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ പ്ലസ് ടു...