തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷന്റെ വിദ്യാസമുന്നതി സ്‌കോളർഷിപ്പിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. മുന്നാക്ക സമുദായത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഹയർസെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്കാണ് ഉന്നത പഠനത്തിന് സ്‌കോളർഷിപ്പിന് അവസരം. അപേക്ഷകരുടെ കുടുംബ വരുമാനം രണ്ടു ലക്ഷത്തിൽ കവിയരുത്.
സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കണം.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മറ്റ് ഇതര സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
സ്കോളർഷിപ്പ് ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് നാഷണലൈസ്ഡ് /ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ഡാറ്റാബാങ്കിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അതത് സ്‌കീമുകൾക്കായി ആവശ്യമുള്ള രേഖകൾ അപേക്ഷയോടൊപ്പം ചേർക്കണം.