തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വീട്ടിൽ ഓൺലൈൻ പഠനകാലം ചെലവഴിക്കുന്ന കുട്ടികളുടെ പഠനം വിലയിരുത്താൻ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിൽ ആയിരിക്കും പരീക്ഷാ നടത്തിപ്പും പഠന മികവ് വിലയിരുത്തലും. ഇതുവരെ വിക്റ്റേഴ്സ് ചാനൽ വഴി എടുത്തുതീർത്ത പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാകും പരീക്ഷ . 20 പേജ് വർക്ക് ഷീറ്റ് നിർദിഷ്ട സമയത്തിനുള്ളിൽ എഴുതിത്തീർക്കണമെന്ന നിബന്ധനയില്ലെങ്കിലും അധ്യാപകരോട് മാർഗനിർദേശങ്ങൾ നൽകാനും തുടർനിരീക്ഷണം നടത്താനും നിർദേശിച്ചിട്ടുണ്ട്.
ആദ്യഘട്ടം പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് \”വഴികാട്ടി\” എന്നപേരിൽ ചിത്രങ്ങൾ അടങ്ങിയ വർക്ക് ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകും. പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിൽ ഒരു പരിധിവരെ വിദ്യാർത്ഥികളെ സഹായിക്കാമെന്നും എന്നാൽ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കൾക്കുള്ള അറിയിപ്പിൽ പറയുന്നു.
എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ...