പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ടൈപ്പിസ്റ്റ് റാങ്ക് പട്ടിക വന്നില്ല: ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

Sep 21, 2020 at 10:12 am

Follow us on

\"\"

തിരുവനന്തപുരം: എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പി എസ്സി പരീക്ഷ നടത്തി ഒരു വർഷം കഴിഞ്ഞിട്ടും റാങ്ക് പട്ടിക വരാത്തതിനാൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള സർക്കാർ തീരുമാനം പുതിയ നിയമനങ്ങൾ ബാധിക്കുമെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
2019 ജൂലൈ ആറിനാണ് ടൈപ്പിസ്റ്റ് തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. ഇതേ തസ്തികയിലേക്ക് നേരത്തെ നടത്തിയ പരീക്ഷ പ്രകാരമുള്ള റാങ്ക് പട്ടികയുടെ കാലാവധി 2019ഓഗസ്റ്റിൽ അവസാനിച്ചിരുന്നു. ഇതിനാൽ പുതിയ റാങ്ക് ലിസ്റ്റ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു ഉദ്യോഗാർത്ഥികൾ. പുതിയ റാങ്ക് പട്ടിക വരാത്തതിനാൽ പരീക്ഷയെഴുതിയ 35000 ഉദ്യോഗാർഥികളുടെ ഭാവി ആശങ്കയിലാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് പട്ടികയുടെ നടപടി ക്രമങ്ങൾ നടന്നുവരികയാണ് എന്നാണ് പിഎസ്സി അധികൃതർ നൽകുന്ന മറുപടി.
ഇതിനിടെ ടൈപ്പിസ്റ്റ് തസ്തിക പുനർ വിന്യസിക്കാൻ ഉള്ള മന്ത്രിസഭാതീരുമാനം പുതിയ നിയമനങ്ങൾക്ക് തടസ്സമാകുമെന്ന് ആശങ്കയും ഉദ്യോഗാർഥികൾക്ക് ഉണ്ട്. ഇതിലൂടെ തസ്തിക വെട്ടിച്ചുരുക്കാൻ ഇടവരും എന്ന്  ഉദ്യോഗാർഥികൾ പറയുന്നു.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...