
പത്തനംതിട്ട : കേരള ഗവൺമെന്റ് പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീൺ, സാഹിത്യാചാര്യ എന്നിവയാണ് യോഗ്യത. മറ്റ് അനർഹവിഭാഗത്തിന് അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും. അവസാനതീയതി സെപ്റ്റംബർ 25. പൂരിപ്പിച്ച അപേക്ഷകൾ പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷൻ, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9446321496.
