പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സി.ബി.എസ്.ഇ കംപാര്‍ട്ട്‌മെന്റ് പരീക്ഷകൾ 22 മുതൽ: കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് കൂടുതൽ പരീക്ഷാകേന്ദ്രങ്ങൾ

Sep 4, 2020 at 10:15 pm

Follow us on

ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിൽ തോറ്റ വിഷയങ്ങളിലും റിസൽട്ട് മെച്ചപ്പെടുത്തുന്നതിനുമായുള്ള കമ്പാർട്ടുമെന്റ് പരീക്ഷ ഈ മാസം 22 മുതൽ 29 വരെ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ 22 മുതൽ 28 വരെയും പ്ലസ് ടു പരീക്ഷ 22 മുതൽ 29 വരെയുമാണ്. ടൈംടേബിൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ 1.5 ലക്ഷത്തോളം കുട്ടികളും പന്ത്രണ്ടാം ക്ലാസിലെ 87,000 കുട്ടികളുമാണ് ഈ പരീക്ഷകൾ എഴുതുന്നത്. കഴിഞ്ഞ വർഷം 575 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ 1,278 പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും, ഒരു ക്ലാസ് മുറിയിൽ 12 പേർക്ക് മാത്രം ഇരിക്കാനുള്ള സംവിധാനമൊരുക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച വിശദീകരണം ഏഴിനകം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇയ്ക്ക് ജസ്റ്റിസ് എം.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു. ഹർജി പത്തിന് വീണ്ടും പരിഗണിക്കും.

\"\"

Follow us on

Related News