പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ 22ന്: സേ പരീക്ഷകളും നടത്തും

Aug 20, 2020 at 6:39 pm

Follow us on

\"\"

തിരുവനന്തപുരം: ഹയർസെക്കൻഡറി,  വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി, ആർട്ട്‌ ഹയർസെക്കൻഡറി  സേ/ഇംപ്രൂവ്‌മെന്റ്‌  പരീക്ഷകൾ സെപ്റ്റംബർ 22 ന് തുടങ്ങും. എസ്.എസ്.എൽ.സി,  ടി.എച്ച്.എസ്.എൽ.സി,  എ.എച്ച്‌.എസ്‌.എല്‍.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേര്‍ഡ്) സേ പരീക്ഷകളും ഇതേ ദിവസം തുടങ്ങും. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കണം. ഹയർ  സെക്കൻഡറി  വിദ്യാർഥികൾക്ക്  www.dhsekerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ അറിയാം. പത്താം  ക്ലാസ്സ്‌ വിഭാഗത്തിന്റെ  വിവരങ്ങൾ  www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലും  ലഭ്യമാണ്. മെയ്‌ 26 ന് പരീക്ഷ  എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ഈ അവസരത്തിൽ പരീക്ഷ എഴുതാം. ഇവരെ റഗുലർ ക്യാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ഫലം പ്രഖ്യാപിക്കും.

Follow us on

Related News