പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്

കോവിഡ് വ്യാപനം: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസവും തുറക്കില്ല

Jul 29, 2020 at 10:42 pm

Follow us on

ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്തമാസവും തുറക്കേണ്ടതില്ലെന്ന് തീരുമാനം. കേന്ദ്രസർക്കാർ പുറത്തിറക്കിയ അൺലോക്ക് മൂന്നാംഘട്ട മാർഗ നിർദേശത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യത്തെ സ്കൂളുകളും കോളജുകളും ഉൾപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31വരെ അടഞ്ഞു തന്നെ കിടക്കും. നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കരുതെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിവിധ സംസ്ഥാനങ്ങളും അഭ്യർഥിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം നടക്കും. പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നതടക്കമുള്ള ഔദ്യോഗിക ചടങ്ങുകൾക്ക് മാറ്റമുണ്ടാകില്ല.

\"\"

Follow us on

Related News