തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാല പ്രൊ വൈസ് ചാൻസലറായി ഡോ. എം.നാസറിനെ നിയമിച്ചു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം പരേതനായ കെ.വി. കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്. നിലവിൽ സർവകലാശാല സുവോളജി പഠന വിഭാഗത്തിൽ പ്രൊഫസറും റിസർച്ച് ഡയറക്ടറേറ്റിലെ ഡയറക്ടറുമാണ്. 1999ലാണ് സർവ്വകലാശാല പഠന വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നടന്ന സിൻഡിക്കേററ് യോഗത്തിൽ വൈസ് ചാൻസലർ ഡോ.എം കെ ജയരാജാണ് ഡോ. നാസറിൻ്റെ പേര് നിർദ്ദേശിച്ചത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...