ആലപ്പുഴ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് 100 ടെലിവിഷനുകൾ സമ്മാനിച്ച് ബുധനൂര്‍ പഞ്ചായത്ത്. വിദ്യാർത്ഥികൾക്കുള്ള ടിവികളുടെ വിതരണം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനം മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
വീട്ടിൽ ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ബുധനൂര്‍ പഞ്ചായത്ത് ഭരണസമതി പദ്ധതി തയ്യാറാക്കിയത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച ടെലിവിഷനുകള്‍ പഞ്ചായത്ത് കുട്ടികള്‍ക്ക് കൈമാറി. ബിആർസി വഴിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. വിതരണ ചടങ്ങിൽ സജി ചെറിയാന്‍ എംഎൽഎ അധ്യക്ഷനായി.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...