തിരുവനന്തപുരം: ഓൺലൈൻ വഴി ആവിഷ്ക്കരിച്ച വായനാദിന പരിപാടികൾ സെർവർ തകരാറിലായതിനെ തുടർന്ന് നിലച്ചു.
സംസ്ഥാനത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർക്കായി വായനാദിന പരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച www.pnpanickerfoundation.org എന്ന വെബ്സൈറ്റ് ആണ് തകരാറിലായത്. സൈറ്റിലേക്ക് കൂടുതൽ ആളുകൾ എത്തിയതിനെ തുടർന്നാണ് പ്രവർത്തന രഹിതമായതെന്ന് പി. എൻ.പണിക്കർ ഫൌണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. വെബ്സൈറ്റ് സെർവർ വിപുലീകരണം നടക്കുകയാണെന്നും ഉച്ചയോടെ സൈറ്റ് ലഭ്യമാകുമെന്നും അറിയുന്നു. ഇതിനോടകം രജിസ്റ്റർ ചെയ്തവർക്ക് വെബിനാറിൽ ഇമെയിൽ വഴി പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.www.pnpanickerfoundation.org എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്ന് വായനാദിന പ്രതിജ്ഞ എടുക്കണമെന്നും ഇതോടൊപ്പം പ്രശ്‍നോത്തരി, ഉപന്യാസം, കഥ പറച്ചിൽ, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങളിലും വെബിനാറുകളിലും പങ്കെടുക്കാമെന്നും നിർദേശമുണ്ടായിരുന്നു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...