തൃശൂർ: ആതിഥേയരെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് കണ്ണൂർ കലോത്സവകപ്പ് കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശ പോരാട്ടത്തിനൊടുവിൽ 1028 പോയിന്റോടെ കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടു. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് നടൻ മോഹൻലാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവർ ചേർന്ന് സമ്മാനിച്ചു.

249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെയാണ് ഏറ്റവുമധികം പോയിന്റുകള്‍ നേടിയ കണ്ണൂര്‍ ജില്ല കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ 1023 പോയിന്റുമായി രണ്ടാം സ്ഥാനം നേടി.1017 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് പാലക്കാടാണ്. 1013 പോയിന്റ്.സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസാണ് മുന്നിലെത്തിയത്. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്.എസ്.എസ് നേടുന്നത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരികെ പിടിച്ചത്.
- സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ
- സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യം
- പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു
- കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കം
- ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്








