പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

അടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങും

Jan 10, 2026 at 5:02 pm

Follow us on

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വിഷയാധിഷ്ഠിത ആഴ്ചകൾ ആചരിക്കാൻ നിർദേശം. അടുത്ത 6 ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം നടത്തും.ഇത് സംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും.ജനുവരി 12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേർന്ന് ഇതിന് പിന്തുണ നൽകണം.

6 ആഴ്ചകൾ ഇവയാണ്

 🌐ആഴ്ച 1: ശകാരിക്കാത്ത വാരം 

 🌐ആഴ്ച 2: അഭിനന്ദന വാരം 

 🌐ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം 

 🌐ആഴ്ച 4: നന്ദി പ്രകടന വാരം 

 🌐ആഴ്ച 5: ക്ഷമാപണ വാരം 

 🌐ആഴ്ച 6: LUV (ലവ്) വാരം (L – Listening, U – Understanding, V – Validating – കേൾക്കാം, മനസ്സിലാക്കാം, അംഗീകരിക്കാം).

മാധ്യമപ്രവർത്തകരും പൊതുസമൂഹവും സ്വന്തം കുടുംബങ്ങളിൽ ഉൾപ്പടെ ഈ ആശയങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.

Follow us on

Related News