തിരുവനന്തപുരം:വ്യത്യസ്ത മേഖലകളിൽ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും, മറ്റു കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി സംസ്ഥാനതലത്തിൽ നൽകി വരുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരം (2024) ജനുവരി 2ന് സമ്മാനിക്കും. 2ന് രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളജ് ഹാളിൽ സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
6-11 വയസും 12-18 വയസും എന്നീ രണ്ട് പ്രായ വിഭാഗങ്ങളിലായി, ഭിന്നശേഷി വിഭാഗവും പൊതു വിഭാഗവും ഉൾപ്പെടുത്തി 51 കുട്ടികളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. ഓരോ ജില്ലയിൽ നിന്നും മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ അടിസ്ഥാനത്തിലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
- പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു
- ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്
- നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം
- നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി
- സിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ








