പ്രധാന വാർത്തകൾ
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

ഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

Dec 5, 2025 at 10:40 am

Follow us on

തേഞ്ഞിപ്പലം: ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട് എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയെ 3-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ചരിത്രം കുറിച്ചത്. ഒന്നാം സെറ്റ് 25-21-ന് എസ്.ആര്‍.എം. സ്വന്തമാക്കിയെങ്കിലും മികച്ച ആക്രമണവും ഉറച്ച പ്രതിരോധവും തീര്‍ത്ത് ഒത്തൊരുമയോടെ കാലിക്കറ്റ് കളി തിരിച്ചു പിടിച്ചു. 25-22, 25-16 എന്നിങ്ങനെയാണ് പിന്നീടുള്ള കളികളില്‍ കാലിക്കറ്റിന്റെ ജയം. ഇതുൾപ്പെടെ രണ്ട് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമാണ് കലികാറ്റിന്റെ സമ്പാദ്യം.

ടീം അംഗങ്ങള്‍

  1. എം. സച്ചിന്‍ പിള്ള (ക്യാപ്റ്റന്‍) – ഹോളി ഗ്രേസ് അക്കാദമി, മാള
  2. മുഹമ്മദ് ഫൈസല്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
  3. അസ്വല്‍ ഷാനിദ് – എസ്.എന്‍. കോളേജ്, ചേളന്നൂര്‍
  4. എസ്. സുധീര്‍ കുമാര്‍ – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
  5. ഹാദി മന്‍സൂര്‍ – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്
  6. ജോയല്‍ ജോര്‍ജ് – സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരി
  7. കെ.എസ്. അര്‍ഷദ് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
  8. മിസ്-അബ് തന്‍വീര്‍ – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
  9. ടി. അബ്ദുല്‍ ജലീല്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍
  10. മുഹമ്മദ് ഫവാസ് – ഹോളി ഗ്രേസ് അക്കാദമി, മാള
  11. കെ.വി. ആദിത് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
  12. ആര്‍. ശ്രീജിത്ത് – ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, കോഴിക്കോട്
  13. കെ.ആര്‍. അക്ഷയ് – ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട
  14. രാഹുല്‍ കുമാര്‍ – എസ്.എന്‍. കോളേജ്, ചേളന്നൂര്‍

മുഖ്യപരിശീലകന്‍ : ലിജോ ജോണ്‍
സഹപരിശീലകര്‍ : എസ്. അര്‍ജുന്‍, ജിബിന്‍
ടീം മാനേജര്‍ : ഡോ. സ്റ്റാലിന്‍ റഫേല്‍

Follow us on

Related News