പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

Dec 3, 2025 at 9:45 am

Follow us on

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് എന്‍ടിപിസി ബിരുദതല പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നാളെ (ഡിസംബർ 4) അവസാനിക്കും. CEN 06/2025 നമ്പർ പ്രകാരമുള്ള ബിരുദതല നോണ്‍-ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (NTPC) തസ്തികകളിലേക്കാണ് അവസരം. അക്കൗണ്ട്‌സ് കം ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ട്രെയിന്‍സ് ക്ലാര്‍ക്ക്, കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് എന്നിങ്ങനെ നാല് തസ്തികകളാണ് നിയമനം. ആകെ 3,058 ഒഴിവുകളുണ്ട്. ഇതിൽ 1,280 എണ്ണം ജനറൽ വിഭാഗത്തിനാണ്. 461 പട്ടികജാതി (SC) വിഭാഗത്തിനും, 264 പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിനും, 773 മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും (OBC), 280 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (EWS) വേണ്ടിയുള്ളതാണ്. 

കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് തസ്തികയിൽ 21,700 രൂപയാണ് ശമ്പളം. മറ്റു തസ്തികളിൽ 19,900 രൂപ. ഉദ്യോഗാര്‍ഥികള്‍ക്ക് http://rrbapply.gov.in വഴി ഡിസംബര്‍ നാലിന് രാത്രി 11:59 വരെ അപേക്ഷകള്‍ നൽകാം. ഇതിനു ശേഷം ഡിസംബര്‍ 7നും 16നും ഇടയില്‍ മോഡിഫിക്കേഷന്‍ ഫീസ് അടച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷാ ഫോമില്‍ തിരുത്തലുകള്‍ വരുത്താം.

Follow us on

Related News