പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

വോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

Nov 26, 2025 at 5:28 pm

Follow us on

തിരുവനന്തപുരം:വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാർത്ഥികളെ നിയോഗിക്കുന്നത് പഠന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ആകരുതെന്ന് മന്ത്രി ആർ ബിന്ദു. പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവനങ്ങൾക്കും വിദ്യാർത്ഥികളെ നിലവിൽ രംഗത്തിറക്കുന്നത് പാഠ്യപ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധത്തിൽ സമയക്രമം നിശ്ചയിച്ചാണ്. വോട്ടർ പട്ടിക പുതുക്കൽ പോലെ ഗൗരവമായ പ്രവൃത്തികളിൽ പഠനസമയം മാറ്റി വച്ച് വിദ്യാർത്ഥികളെ വിനിയോഗിക്കുന്നതിൽ അധ്യാപക സമൂഹത്തിന് ആശങ്കകളുണ്ട്. പ്രവൃത്തിയുടെ ഗൗരവം വിദ്യാർത്ഥികളിൽ സമ്മർദ്ദം ജനിപ്പിച്ച് അവരുടെ പഠനത്തെ ബാധിക്കുമെന്ന ഉത്ക്കണ്ഠ രക്ഷാകർതൃ സമൂഹത്തിനുമുണ്ട്. ഇവ രണ്ടും കണക്കിലെടുക്കാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കിക്കൂടാ എന്നും മന്ത്രി അറിയിച്ചു.

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)നുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താം. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...