തിരുവനന്തപുരം:വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയ്യാറാക്കുന്നതിനും ഭാഷ പരിശീലനം നൽകുന്നതിനും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./ പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായി നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് ഇംഗ്ലീഷ് ഭാഷാ-അഭിമുഖ-തൊഴിൽ പരിശീലനം നടപ്പിലാക്കുന്നത്. പരിശീലനങ്ങൾ നവംബർ അവസാനവാരത്തോടുകൂടി ആരംഭിക്കും. ഇതിലേക്കായി ഇംഗ്ലീഷ് ഭാഷ പരിശീലനം നൽകാൻ പ്രാവീണ്യമുള്ള പരിശീലകരെ തിരഞ്ഞെടുക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കായി പരിശീലനം നൽകി ഐ.ടി.ഐ./ പോളിടെക്നിക് അടിസ്ഥാനത്തിൽ വിന്യസിക്കും. അപേക്ഷ https://forms.gle/FA9BkTLPv28BCxgi6. വഴി സമർപ്പിക്കണം.
വിമുക്തഭടന്മാരുടെ കുട്ടികള്‍ൾക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം:വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2024-25 അക്കാദമിക് വര്‍ഷത്തില്‍ വാര്‍ഷിക പരീക്ഷയില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്കുള്ളതാണ് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ്. വിദ്യാർത്ഥികൾക്ക് https://serviceonline.gov.in/kerala വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബര്‍ 31ആണ്. വിശദവിവരങ്ങള്‍ അതത് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍-0483 2734932.







.jpg)



