പ്രധാന വാർത്തകൾ
പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

Oct 23, 2025 at 1:24 pm

Follow us on

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2026 ജനുവരിയില്‍ ആരംഭിക്കുന്ന ബയോടെക്നോളജിയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം. മെഡിക്കല്‍ സയന്‍സസ്/ഫാര്‍മസ്യൂട്ടിക്കല്‍/ ലൈഫ്/ അഗ്രിക്കള്‍ച്ചറല്‍/ എന്‍വയോണ്‍മെന്‍റല്‍/ വെറ്ററിനറി/ അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ കുറഞ്ഞത് 75 ശതമാനം മാര്‍ക്കോടെ 4 വര്‍ഷ ബാച്ചിലേഴ്സ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ   https://rgcb.res.in/phdadmission വഴി നൽകാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 14 ആണ്.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കരുത്. വിദേശത്ത് ഉപരി പഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് അപേക്ഷിക്കാൻ സാധിക്കുകയുളളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിയ്ക്ക് കോഴ്സ് കാലാവധിക്കുളളിൽ പരമാവധി 5,00,000/- രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. ഒക്ടോബർ 31 വൈകിട്ട് 5 നകം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവും http://minoritywelfare.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524, 0471-2302090.

Follow us on

Related News