പ്രധാന വാർത്തകൾ
ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രികേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രംഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

Oct 13, 2025 at 2:20 pm

Follow us on

കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി സ്കൂൾ വിദ്യാർഥിനിയും യൂണിഫോമല്ലാതെ മറ്റുവസ്‌ത്രങ്ങൾ അനുവദിക്കില്ലെന്ന് സ്‌കൂള്‍ മാനേജ്മെന്റും നിലപാടെടുത്തതീടെയാണ് സ്കൂൾ 2 ദിവസത്തേക്ക് അടച്ചത്. യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ വിലക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് വിദ്യാർഥിനിയുടെ പിതാവ് പറയുന്നു. സ്കൂളിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചില സംഘടനകൾ മാർച്ച് നടത്തിയതോടെയാണ് സ്കൂൾ താത്കാലികമായി അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത്. വിദ്യാർത്ഥികൾക്കിടയിൽ ഭയവും ആശങ്കയും വർധിച്ച സാഹചര്യത്തിൽ സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 

യൂണിഫോം കോഡ് എല്ലാവർക്കും ഒരുപോലെയാണെന്നും മതപരമായ വിവേചനത്തിന് ഇടനൽകുന്ന വസ്ത്രധാരണം അനുവദിക്കാനാവില്ലെന്നും സ്കൂൾ മാനേജ്മെന്റും പിടിഎയും ചൂണ്ടിക്കാട്ടി.

Follow us on

Related News