പ്രധാന വാർത്തകൾ
എംഎസ്എഫിനെ മലർത്തിയടിച്ച് കെഎസ്‍യു: പിന്നാലെ ബാനറുംച്യൂയിങ്ഗം ഉപേക്ഷിച്ച് കുട്ടികൾ: മൈക്രോ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിക്ക് തുടക്കംഗുരുജ്യോതി സംസ്ഥാനതല പുരസ്‌കാരം ഡോ.എം. സി.പ്രവീണിന്ഹയർ സെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനം: സ്കോൾ കേരള അപേക്ഷകേരള സ്കൂള്‍ ഒളിമ്പിക്സ് ഒക്ടോബര്‍ 21 മുതല്‍: രാത്രിയും പകലും മത്സരങ്ങൾഇന്ന് വിജയദശമി: ‘ഹരിശ്രീ’ കുറിച്ച് പതിനായിരങ്ങൾവിദ്യാലയങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രിയുടെ സന്ദേശംസ്കൂളുകളിലെ ഭിന്നശേഷി സംവരണം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത സ്കൂളുകൾക്കെതിരെ കർശന നടപടിനവരാത്രി ആഘോഷങ്ങൾ: 30നും അവധി പ്രഖ്യാപിച്ചുസ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്‌റു അക്കാദമി ഓഫ് ലോ

Aug 18, 2025 at 3:00 pm

Follow us on

പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്‌റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ഹാളിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ സെറിമണി കേരള ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഉപലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഫാക്കൽറ്റി ഓഫ് ലോ ഡീൻ പ്രൊഫ. ഡോ. വാണി കേശരി എ. വിശിഷ്ടാതിഥിയായി പങ്കെടുത്തു.

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മൗറീഷ്യസ് – ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറുമായ അഡ്വ.ഡോ.കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷനായി. 2021-24 എൽഎൽബി ബാച്ചിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറായ ജ്യോതി ആർ-നെ ചടങ്ങിൽ ആദരിച്ചു. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി. രവികുമാർ, സെക്രട്ടറി അഡ്വ. ടി. എസ്. രാജേഷ്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow us on

Related News