പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

Jun 28, 2025 at 3:24 pm

Follow us on

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ കോളജുകളിലും വർണ്ണാഭമായ വിജ്ഞാനോത്സവം സംഘടിപ്പിക്കും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ 2025-26 ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുന്ന ജൂലൈ ഒന്നിന് മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും വിജ്ഞാനോത്സവം അരങ്ങേറും. വിജ്ഞാനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ 10ന് കോഴിക്കോട് സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിക്കും. വിജ്ഞാനോത്സവ ദിനത്തിൽ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതിനായി രൂപീകരിച്ച, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അനദ്ധ്യാപക ജീവനക്കാരും രക്ഷിതാക്കളും അടങ്ങുന്ന സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് വിജ്ഞാനോത്സവ പരിപാടികൾ നടക്കുക. ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, അക്കാദമിക വിദഗ്ദ്ധര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഓരോ സ്ഥാപനതലത്തിലും ഉദ്ഘാടന പരിപാടികൾ തയ്യാറായിട്ടുള്ളത്.

സംസ്ഥാനതല വിജ്ഞാനോത്സവ ഉദ്ഘാടന പരിപാടി ഓണ്‍ലൈനായി മുഴുവന്‍ കോളേജുകളിലും സംപ്രേഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. രാവിലെ പത്തു മണിയ്ക്ക് സംസ്ഥാനതല ഉദ്ഘാടന പരിപാടി പൂര്‍ത്തീകരിച്ച ഉടന്‍തന്നെ സ്ഥാപനതല ഉദ്ഘാടന പരിപാടികൾ ആരംഭിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വരുമ്പോള്‍ അവരെ സ്വീകരിക്കുന്ന വിധത്തിൽ ആകര്‍ഷകമായ പരിപാടികൾ സ്ഥാപനങ്ങളിൽ അരങ്ങേറും. ഉദ്ഘാടന സെഷന് മുമ്പും ശേഷവുമായുള്ള ഉചിതമായ സമയങ്ങളിൽ കലാപരിപാടികളും നടക്കും.

Follow us on

Related News