പ്രധാന വാർത്തകൾ
മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു

ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

Jun 21, 2025 at 6:03 pm

Follow us on

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനത്തിനായുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ, അലോട്ട്മെന്റ് പ്രവർത്തനങ്ങളുടെ താത്കാലിക സമയക്രമം പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ 24 വൈകിട്ട് 6 വരെ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരണം 24 ന് രാത്രി 9 നും തുടർന്നുള്ള ഓപ്ഷൻ പുനഃക്രമീകരണം 25 ന് ഉച്ചയ്ക്ക് 1നും പ്രഥമ അലോട്ട്മെന്റ് പ്രസിദ്ധീകരണം 25ന് വൈകിട്ട് 6 നുമാണ്. കൂടുതൽ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in,0471-2324396, 2560361, 2560327.

വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽ

തിരുവനന്തപുരം:ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്‌ക്ക് 10 മാർക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ വായനാ മഹോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം.


പത്രാധിപന്മാരുമായും വിദ്യാഭ്യാസ വിദഗ്‌ദ്ധരുമായും നടത്തിയ ചർച്ചയിലാണ് വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകണമെന്ന നി‌ർദ്ദേശമുണ്ടായത്. ഗ്രേസ് മാർക്കിനായി കുട്ടികൾ പത്ര-മാസികകൾ,​ പുസ്തകങ്ങൾ എന്നിവ വായിക്കണം. വായിച്ച കാര്യങ്ങൾ കുറിച്ചിടണം. കുട്ടികളുടെ വായന അധ്യാപകർ നിരീക്ഷിക്കും. വായനയ്ക്ക് മാർക്ക് നൽകി, നിരന്തര മൂല്യ നിർണ്ണയതിന്റെ ഭാഗമാക്കുമെന്ന് 2023 ജൂൺ 19 ന് വായന ദിനത്തിൽ മന്ത്രി സൂചന നൽകിയിരുന്നു.

Follow us on

Related News

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം 

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ സൗജന്യ എഐ...