പ്രധാന വാർത്തകൾ
നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

പോളിടെക്നിക്ക് ഡിപ്ലോമ ലാറ്ററൽ എൻട്രിയുടെ അന്തിമ റാങ്ക് ലിസ്റ്റ് വന്നു: കൗൺസിലിങിനു രജിസ്റ്റർ ചെയ്യണം

Jun 9, 2025 at 6:57 pm

Follow us on

തിരുവനന്തപുരം:2025-26 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് ജൂൺ 10 വരെ അഡ്മിഷൻ പോർട്ടലിലെ “Counselling Registration” ലിങ്ക് വഴി കൗൺസിലിങിനു വേണ്ടി രജിസ്റ്റർ ചെയ്യാം. അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് (ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കു പുറമെ) ഒരേസമയം കൗൺസിലിങിനു വേണ്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്റ്റർ ചെയ്തവരെ മാത്രമെ കൗൺസിലിങിനു ഹാജരാകുവാൻ അനുവദിക്കുകയുള്ളു.

റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിങ് ജില്ലാതലത്തിൽ ജൂൺ 11 മുതൽ 13 വരെ നോഡൽ പോളിടെക്നിക് കോളേജുകളിൽ വെച്ച് നടത്തും. വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ ജൂൺ 10 വൈകിട്ട് 4 നു പ്രസിദ്ധീകരിക്കും. സമയക്രമം പരിശോധിച്ചതിനു ശേഷം അതാത് നോഡൽ പോളിടെക്നിക് കോളേജുകളിൽ നിശ്ചിത സമയത്തുതന്നെ ഹാജരാകുവാൻ ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്സി ഫോമുമായി ഹാജരാകണം. ഒന്നിൽ കൂടുതൽ ജില്ലകളിലേക്ക് അഡ്മിഷനു വേണ്ടി അപേക്ഷകൻ നിർദേശിക്കുന്ന പ്രോക്സിയാണ് ഹാജരാകുന്നതെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ (അപേക്ഷകൻ സാക്ഷ്യപ്പെടുത്തിയത്) സഹിതം ഹാജരാകണം.

അപേക്ഷകൻ ഹാജരാകുന്ന ജില്ലയിൽ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ നിർബന്ധമായും കൊണ്ടുവരണം. വിശദ വിവരങ്ങൾക്ക് http://polyadmission.org/let അഡ്മിഷൻ പോർട്ടലിലോ സമീപത്തുള്ള പോളിടെക്നിക്‌ കോളജിലെ ഹെല്പ് ഡെസ്കിലോ ബന്ധപ്പെടാം.

Follow us on

Related News