പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾ

ഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇ

Apr 18, 2025 at 12:00 pm

Follow us on

തിരു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​ർ​ക്ക്​ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം പ്രഖ്യാപിച്ച് സിബിഎസ്ഇ. സിബിഎസ്ഇ യുടെ ‘ ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധി​ത പ​രി​ശീ​ല​നം നൽകുക. ശാ​സ്ത്രം, സാ​ങ്കേ​തിക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​തം എ​ന്നി​വ​യെ ഏ​കീ​കൃ​ത പ​ഠ​ന ച​ട്ട​ക്കൂ​ടി​ലേ​ക്ക് സ​മ​ന്വ​യി​പ്പി​ക്കു​ന്ന ഇ​ന്റ​ർ ഡി​സി​പ്ലി​ന​റി സിസ്റ്റമാണ് സ്​റ്റെം. സിബിഎ​സ്ഇ​യി​ൽ അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​ത മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും അ​ധ്യാ​പ​കർ​ വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധി​ത പ​രി​ശീ​ലത്തിൽ പങ്കെടുക്കണം. 50മണിക്കൂറിൽ 25 മ​ണി​ക്കൂ​ർ സിബിഎ​സ്ഇ/ സ​ർ​ക്കാ​ർ റീ​ജണൽ ട്രെ​യി​നി​ങ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ വ​ഴി​യും 25 മ​ണി​ക്കൂ​ർ സ്കൂ​ൾ കോം​പ്ല​ക്സ്​ കേ​ന്ദ്രീ​ക​രി​ച്ചു​മാ​യി​രി​ക്കും പരിശീലനം. 12 മ​ണി​ക്കൂ​ർ മൂ​ല്യ​ങ്ങ​ളും ധാ​ർ​മി​ക​ത​യും സം​ബ​ന്ധി​ച്ചും 24 മ​ണി​ക്കൂ​ർ അ​റി​വും പ്ര​യോ​ഗ​വും 14 മ​ണി​ക്കൂ​ർ പ്ര​ഫ​ഷ​ന​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്ക​ണം പ​രി​ശീ​ല​നം. അധ്യാപകരെ ​അവരുടെ ​രംഗത്ത് മികച്ച രീതിയിൽ ശാ​ക്തീ​ക​രി​ക്കു​ക​യാ​ണ്​ പരിശീലനത്തിന്റെ ലക്ഷ്യം. ഈ വർഷം മുതൽ പദ്ധതി നടപ്പാക്കും.

Follow us on

Related News