പ്രധാന വാർത്തകൾ
ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തുസ്കൂളുകളിൽ അനധികൃത പണപ്പിരിവ്: പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രിഎസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നു

കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനം: ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

Mar 22, 2025 at 7:00 am

Follow us on

തിരുവനന്തപുരം: കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സ് സേ​ന​ക​ളി​ൽ അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവി​ധ സേ​ന​ക​ളി​ലാ​യി ആകെ 357 ഒ​ഴി​വുകൾ ഉണ്ട്. ബി.​എ​സ്.​എ​ഫ് 24, സി.​ആ​ർ.​​പി.​എ​ഫ് 204, സി.​ഐ.​എ​സ്.​എ​ഫ് 92, ഐ.​ടി.​ബി.​പി 04, എ​സ്.​എ​സ്.​ബി 33 എന്നിങ്ങനെയാണ് ഒഴിവുകൾ. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദമാണ് യോഗ്യത. ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും 2025ൽ ​അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. തിരഞ്ഞെടുപ്പിനുള്ള യു.പി.എസ്.സി പരീക്ഷ ഓഗ​സ്റ്റ് 3ന് നടക്കും. മാ​ർ​ച്ച് 25ന് ​വൈ​കീ​ട്ട് 6​വ​രെ https://upsconline.gov.in വഴി അപേക്ഷ നൽകാം. ​അപേക്ഷയിൽ തി​രു​ത്തലുകൾ വരുത്താൻ മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ സമയം നൽകും.
അപേക്ഷകർക്ക് ഓഗ​സ്റ്റ് ഒ​ന്നി​ന് 20 വ​യ​സ് തി​ക​ഞ്ഞി​രി​ക്ക​ണം. ഇതേ തീയതിയിൽ 25 വയ​സ് ക​വി​യാ​നും പാ​ടി​ല്ല. 2000 ഓഗ​സ്റ്റ് 2​നു മുൻപോ 2005 ആ​ഗ​സ്റ്റ് ഒ​ന്നി​നു​ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​രു​ത്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, വി​മു​ക്ത​ഭ​ട​ന്മാ​ർ അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇളവുണ്ട്. 200 രൂ​പയാണ് അപേക്ഷ ഫീസ്. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഫീ​സി​ല്ല.

Follow us on

Related News