പ്രധാന വാർത്തകൾ
2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെ

Mar 4, 2025 at 6:00 pm

Follow us on

തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകള്‍ ഉണ്ട്. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിൽ 250 ഒഴിവുകളും ഓഫീസര്‍ (ഇന്‍ഡസ്ട്രി) തസ്തികയിൽ 75 ഒഴിവുകളും മാനേജര്‍ (ഐടി) തസ്തികയിൽ 05 ഒഴിവുകളും സീനിയര്‍ മാനേജര്‍ (ഐടി) തസ്തികയിൽ 05 ഒഴിവുകളും മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ) തസ്തികയിൽ 03ഒഴിവുകളും ഉണ്ട്. ഇതുകൂടാതെ സീനിയര്‍ മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ) തസ്തികയിൽ 02 ഒഴിവുകളും മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) തസ്തികയിൽ 05 ഒഴിവുകളും സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) തസ്തികയിൽ 05 ഒഴിവുകളും ഉണ്ട്. വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി താഴെ. മാനേജര്‍ (ഐടി): 25 വയസ് മുതല്‍ 35 വയസ് വരെ.സീനിയര്‍ മാനേജര്‍ (ഐടി): 27 വയസ് മുതല്‍ 38 വയസ് വരെ.മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ): 25 വയസ് മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ):27 വയസ് മുതല്‍ 38 വയസ് വരെ. മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി): 25 വയസ് മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി):27 വയസ് മുതല്‍ 38 വയസ് വരെ. വിവിധ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. ബിടെക് അല്ലെങ്കില്‍ ബിഇ വിജയം. സി, ഐസിഡബ്ല്യൂഎ, എംബിഎ/ പിജിഡിഎം, എംസിഎ, പ്രസക്ത ട്രേഡില്‍ പിജി ഡിപ്ലോമ വിജയിച്ചവർക്ക് അപേക്ഷിക്കാം. 1180 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്ടി, ഭിന്നശേഷിക്കാര്‍ 59 രൂപ മതി. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഏപ്രില്‍/ മെയ് മാസങ്ങളിലായി പരീക്ഷ ഉണ്ടാകും. അപേക്ഷ നല്‍കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://pnbindia.in സന്ദര്‍ശിക്കുക.

Follow us on

Related News