പ്രധാന വാർത്തകൾ
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗംIGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടികൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 197 അധ്യാപകർ തോറ്റുഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം: ഏവർക്കും വിജയാശംസകൾപരീക്ഷാ ചുമതലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമമോ? മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത് ഒട്ടേറെ അധ്യാപകർ 2025 വർഷത്തെ ബിരുദ പ്രവേശനം: CUET UG 2025 രജിസ്ട്രേഷൻ മാർച്ച്‌ 22വരെപ്ലസ്ടു കഴിഞ്ഞവർക്ക് 80,000രൂപ സ്കോളർഷിപ്പോടെ ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനംചെട്ടികുളങ്ങര കുംഭഭരണി: മാർച്ച് നാലിന് പ്രാദേശിക അവധിഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ കൂളായി എഴുതാം; ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗം

Mar 4, 2025 at 11:30 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ മെയ് ആദ്യവാരത്തിൽ പ്രഖ്യാപിക്കും. സംസ്ഥാനത്ത് ഇപ്പോൾ പുരോഗമിക്കുന്ന എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിച്ച് ഒരാഴ്ചയ്ക്കകം മൂല്യനിർണയ ജോലികൾ ആരംഭിക്കും. 14 ദിവസംകൊണ്ട് മൂല്യനിർണയം നടത്തി അതിവേഗം ഫലം പ്രഖ്യാപിക്കും. കഴിഞ്ഞവർഷം മെയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. ഇത്തവണ മെയ് 5നകം ഫലം പ്രഖ്യാപിക്കും.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണായത്തിനായി സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകൾ ഉണ്ടാകും. ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രിൽ 3 മുതല്‍ ആരംഭിക്കും. ഏപ്രിൽ 26വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 3-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 11-ാം തീയതി അവസാനിക്കും (8 ദിവസം). രണ്ടാംഘട്ടം ഏപ്രില്‍21-ാം തീയതി ആരംഭിച്ച് ഏപ്രില്‍ 26-ാം തീയതി അവസാനിക്കും(6ദിവസം).
ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം നടത്താനായി 89 ക്യാമ്പുകൾ (സിംഗിൽ വാല്വേഷൻക്യാമ്പ്-63,ഡബിൾ വാല്വേഷൻ ക്യാമ്പ് -26) സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയവും ഏപ്രിൽ 03 മുതൽ ആരംഭിക്കും.

Follow us on

Related News