തിരുവനന്തപുരം: ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരളത്തില്‍ ‘ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ എന്ന പേരിൽ സ്വകാര്യ സര്‍വകലാശാല ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. കോഴിക്കോട് ആസ്ഥാനമായാണ് ജെയിൻ ഗ്ലോബൽ യൂനിവേഴ്സിറ്റി’ ആരംഭിക്കുക. ആദ്യഘട്ടത്തിൽ 350 കോടി രൂപയുടെ നിക്ഷേപം നടത്തും. കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ സർവകലാശാല ഉപക്യാമ്പസുകളും ഉണ്ടാകും. ജെയിന്‍ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് ആണ് പ്രഖ്യാപനം നടത്തിയത്.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം
കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ അധ്യയന വർഷത്തെ 28 യുജി, പിജി കോഴ്സുകൾക്കും, 3...