പാലക്കാട്: പെൺകുട്ടികളായ സഹപാഠികളുടെ ഫോട്ടോകൾ അശ്ലീല അടിക്കുറിപ്പുകളോടെ ഇൻസ്റ്റഗ്രാമിലും അശ്ലീല സൈറ്റുകളിലും പങ്കുവച്ചതായ പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് എൻജിനീയറിങ് കോളജ് നാലാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ യദു എസ്. കുമാറിനെതിരെയാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയും അശ്ലീല സൈറ്റുകളിലുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. യുവാവിന്റെ ഫോണും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുപതിലേറെ പെൺകുട്ടികളാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരെ ഐടി ആക്ട് 67 A പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തിയാണ് കേസെടുത്തത്. യദുവിന്‍റെ സഹപാഠികളായ പെൺകുട്ടികൾ തന്നെ കഴിഞ്ഞ ദിവസം കോളജ് അധികൃതർക്ക് പരാതി നല്‍കുകയായിരുന്നു.
- സിബിഎസ്ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു
- എസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി
- 2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാം
- ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധം
- പ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി







