തിരുവനന്തപുരം: കോഴിക്കോട് കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നുള്ള അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ചപറ്റിയത് എന്നായിരുന്നു മാനേജ്‌മെന്റ് ആരോപണം. അധ്യാപികയുടെ സ്ഥിര നിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റിന്റെ ആരോപണം.
എന്നാല്‍ മാനേജ്‌മെന്റിന്റെ വാദങ്ങൾ തെറ്റാണെന്ന് വകുപ്പ് റിപ്പോര്‍ട്ട് ചൂണ്ടിക്കട്ടുന്നു. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപികയാണ്. അലീനയ്ക്കു ശമ്പളം ലഭിക്കാറില്ലന്നും ഇതേ തുടർന്നാണ് അലീന ബെന്നി ജീവനൊടുക്കിയതെന്നും കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.