പ്രധാന വാർത്തകൾ
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധംമെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകുംബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധിഅങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രിപാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍പഴയ സ്കൂൾ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രിക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

ഹയർ സെക്കന്ററി പരീക്ഷ സമയം മാറ്റണമെന്ന് അധ്യാപകർ: സാധ്യമല്ലെന്ന് മന്ത്രി 

Feb 2, 2025 at 7:47 am

Follow us on

തിരുവനന്തപുരം:ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷ ടൈംടേബിൾ മാറ്റണമെന്ന ആവശ്യമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് മുന്നിൽ. ഉച്ചയ്ക്കു ശേഷമുള്ള പ്ലസ് ടു പരീക്ഷാ സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകർ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്.

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയടക്കം തുടർച്ചയായി പരീക്ഷകൾ നടത്തുന്നതും  മാർച്ച് മാസത്തിലെ കനത്ത ചൂടും വിദ്യാർത്ഥികളിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകരുടെ കത്ത്. ഇതുകൊണ്ടുതന്നെ പ്ലസ് ടു പരീക്ഷാ സമയം മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ പരീക്ഷകളെല്ലാം ക്രമീകരിച്ചു കഴിഞ്ഞുവെന്നും ടൈംടേബിൾ മാറ്റാൻ കഴിയില്ലെന്നും മന്ത്രി മറുപടി നൽകി. പരീക്ഷകളുടെ ഹാൾടിക്കറ്റ് വിതരണം ചെയ്യുന്ന നടപടികളിലേക്ക് കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ടൈംടേബിൾ മാറ്റാൻ കഴിയില്ല എന്നാണ് മന്ത്രിയുടെ മറുപടി. 

Follow us on

Related News