പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

പാഠപുസ്തകങ്ങൾ എല്ലാവർഷവും പുതുക്കുന്നത് പരിഗണനയിൽ: പരിഷ്കരിച്ച പുസ്തകങ്ങൾക്ക് അംഗീകാരം

Jan 27, 2025 at 8:26 pm

Follow us on

തിരുവനന്തപുരം: പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി. 2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം , ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്.10 ആം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിച്ച മാസം ചേർന്ന കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നൽകിയിരുന്നു. 

എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണയിൽ ആണെന്ന് യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണം. ഈ പശ്ചാത്തലത്തിലാണ് എല്ലാ വർഷവും പാഠപുസ്തകം പുതുക്കുക എന്നും മന്ത്രി വ്യക്തമാക്കി.യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ  സെക്രട്ടറി റാണി ജോർജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ ഐഎഎസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Follow us on

Related News