തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻ്ററി പരീക്ഷയുടെ ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി അധ്യാപകർക്ക് ഫെബ്രുവരി 3വരെ ഓപ്ഷൻ നൽകാം. സർക്കാർ, എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് EXAMS-ൽ ഇപ്പോൾ ലഭ്യമാണ്. നിയമനാംഗീകാരം ലഭിച്ച എല്ലാ അദ്ധ്യാപകർക്കും അതാത് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ഓപ്ഷൻ നൽകാനുള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. EXAM Individual Login ഇൻവിജിലേഷൻ ഓപ്ഷൻ ഫെബ്രുവരി 3ന് വൈകിട്ട് 5ന് മുമ്പായി ഓപ്ഷൻ നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ...