പ്രധാന വാർത്തകൾ
ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം: നാളെ അവധിഹയർ സെക്കൻഡറി അധ്യാപകർക്ക് വാർഷിക പരീക്ഷയ്ക്കിടെ സ്ഥലംമാറ്റംസ്കൂൾ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിക്ക് 22.66 കോടിയും പാചക ജീവനക്കാർക്ക് 18.63 കോടിയും: തുക അനുവദിച്ചുമാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടിഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്KEAM 2025: ഓൺലൈൻ അപേക്ഷ തീയതി നീട്ടിഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 21മുതൽ അവധിക്കാല ക്ലാസുകൾ2025-26 വർഷത്തെ അക്കാദമിക കലണ്ടർ: അധ്യാപക സംഘടനകൾക്ക് അഭിപ്രായം രേഖപ്പെടുത്താം

NEET UG പരീക്ഷയിൽ മാറ്റമില്ല: പഴയ രീതിയിൽ ഒറ്റഷിഫ്റ്റിൽ  

Jan 16, 2025 at 3:34 pm

Follow us on

തിരുവനന്തപുരം: 2025ലെ NEET-UG  പരീക്ഷ പേന, പേപ്പർ ഉപയോഗിച്ച്  ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്തും. അന്തിമ തീരുമാനം നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ സമയം  3.2 മണിക്കൂറാണ്.  ആകെ 200 ചോദ്യങ്ങളുണ്ടാകും. ഇതിൽ 180 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ (നെഗറ്റീവ്) ഒരു മാർക്കും കുറയും.

2025ലെ നീറ്റ് യുജി പരീക്ഷ പേന, പേപ്പർ അധിഷ്ഠിതമായി  നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്ക​ണോ എന്ന ആശയക്കുഴപ്പം നിലനിഞ്ഞിരുന്നു. എന്നാൽ ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണ് അവസാനം എൻടിഎ കൈക്കൊണ്ടത്. രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസ് ആശുപത്രികളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന ബി.എസ്.സി നഴ്സിങ് കോഴ്സുകൾക്കും ഉള്ള പ്രവേശന പരീക്ഷയാണ്. ​നീറ്റ് പരീക്ഷയ്ക്ക് ആധാർ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം എൻടിഎ നിർദേശം ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് http://nta.ac.in സന്ദർശിക്കുക.

Follow us on

Related News