തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ (IIT) പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് (UCEED 2025)പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ജനുവരി 19 വരെ അഡ്മിറ്റ് കാർസ് ഡൗൺലോഡ് ചെയ്യാൻ അവസരം ഉണ്ടാകും. അഡ്മിറ്റ് കാർഡിലെ തെറ്റുകൾ പരിഹരിക്കുന്നതിന് ജനുവരി 9ന് വൈകിട്ട് 5വരെ സമയം നൽകിയിട്ടുണ്ട്. ഐഐടി ബോംബെ, ഐഐടി ഡൽഹി, ഐഐടി ഗുവാഹത്തി, ഐഐടി ഹൈദരാബാദ്, ഐഐടി റൂർക്കി, ഐഐഐടിഡിഎം ജബൽപൂർ എന്നിവിടങ്ങളിലെ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് UCEED നടത്തുന്നത്.
ജനുവരി 19 ന് രാവിലെ 9 മുതൽ 12 വരെയാണ് പരീക്ഷ നടക്കുന്നത്.
സ്കൂൾ കലോത്സവത്തിൽ തൃശൂർ മുന്നിൽ: കണ്ണൂരും പാലക്കാടും തൊട്ടുപിന്നിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാലാം ദിവസത്തെ മത്സരങ്ങൾ അവസാന...