പ്രധാന വാർത്തകൾ
നിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നുസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗൾഫ് പരീക്ഷകളുടെ പുതിയ ഷെഡ്യൂൾസ്കൂൾ പരീക്ഷ: ചോദ്യപേപ്പർ മാറി നൽകിഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ, അറിയിപ്പുകൾഅലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽ

എസ്ബിഐയിൽ പ്രബേഷനറി ഓഫിസർ നിയമനം: ആകെ 600 ഒഴിവുകൾ

Jan 1, 2025 at 8:00 am

Follow us on

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസർ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 600 ഒഴിവുകൾ ഉണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 16 ആണ്‌.
ബിരുദം അല്ലെകിൽ തത്തുല്യ യോഗ്യത വേണം. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മെഡിക്കൽ, എൻജിനീയറിങ്, ചാർട്ടേഡ്/കോസ്‌റ്റ് അക്കൗണ്ടന്റ് യോഗ്യതയുള്ളവരെയും നിയമനത്തിനായി പരിഗണിക്കും. 21 മുതൽ 30 വയസ് വരെയാണ് പ്രായപരിധി. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവുണ്ട്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും അംഗപരിമിതർക്കു 10 വർഷവും ഇളവുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,450 രൂപ മുതൽ 85,920 രൂപവരെ ശമ്പളം ലഭിക്കും.
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പ്രിലി
മിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റി റ്റ്യൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നായി 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ ഉണ്ടാകും. പ്രധാന പരീക്ഷയിൽ 200 മാർക്കിൻ്റെ ഒബ്‌ജക്റ്റീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. 3 മണിക്കൂർ ആണ്‌ പ്രധാന പരീക്ഷയുടെ സമയം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2 വർഷമാണ് പ്രബേഷൻ കാലാവധി. ഈ തസ്‌തികയിലേക്ക് മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരമില്ല. ഒബിസി, ഭിന്നശേഷിക്കാർക്ക് പരമാവധി 7 തവണ പരീക്ഷ എഴുതാം. പട്ടികവിഭാഗത്തിന് ഈ വ്യവസ്‌ഥ ബാധകമല്ല. കേരളത്തിലും വിവിധ പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കേന്ദ്രങ്ങൾ ഉണ്ട്. പ്രധാന പരീക്ഷ കൊച്ചി, തിരുവനന്ത പുരം കേന്ദ്രങ്ങളിൽ മാത്രമാണ് നടക്കുക
അപേക്ഷ ഫീസ് 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. https://bank.sbi/careers, https://sbi.co.in/careers വഴി അപേക്ഷ നൽകാം.

Follow us on

Related News