തിരുവനന്തപുരം:കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എന്നാൽ വിദ്യാർത്ഥികളുടെ അതിരുവിട്ട രാഷ്ട്രീയ കളികൾക്ക് തടയിടണമെന്നും കോടതി നിർദേശിച്ചു. ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൂട്ട ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുസ്ത്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് ഒന്നിനെയും പരിഹാരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം രാഷ്ട്രീയത്തിന്റെ പേരിൽ ക്യാമ്പസുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിലടക്കം കോളേജിൽ ക്രമസമാധാനം നഷ്ടപ്പെട്ടാൽ പോലീസിന് ഇടപെടാം. ഇതിനെ പ്രിൻസിപ്പലിന്റെ അനുമതി ആവശ്യമില്ലെന്നും കോടതി നിർദേശിച്ചു.
പരീക്ഷ വീണ്ടും നടത്തില്ല: അപാകതകൾ പരിഹരിക്കും
തിരുവനന്തപുരം:ചോദ്യപേപ്പർ ചോർന്ന വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...