പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ബിഎഡ് ഇനി 4വർഷ പ്രഫഷണൽ കോഴ്സ്: ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ

Nov 27, 2024 at 9:30 pm

Follow us on

തിരുവനന്തപുരം: നിലവിൽ 2 വർഷം ദൈർഘ്യമുള്ള ബിഎഡ് കോഴ്സ് അടുത്ത വർഷംമുതൽ 4 വർഷ പ്രഫഷണൽ കോഴ്സ് ആയി മാറും. മെഡിക്കൽ എൻജിനീയറിങ് കോഴ്സുകൾ പോലെ അധ്യാപന മേഖലയും പ്രഫഷണൽ ആക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ബി.എ, ബി.എസ്.സി. ബികോം എന്നിവ ചേർത്തുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാമുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി ശുപാർശ ചെയ്തു. പ്ലസ്ടു അടി സ്ഥാന യോഗ്യതയിലാണ് പ്രവേശനം നൽകുക. 4 വർഷ ബിഎഡിൽ ഫൗണ്ടേഷൻ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി എന്നിങ്ങനെ 4 സ്പെഷലൈസേഷനുകൾ ഉണ്ടാകും. ഇതിനനുസരിച്ചായിരിക്കും സ്കൂളുകളിലെ വിവിധ സെക്ഷനുകളിൽ പഠിപ്പിക്കാനുളള അവസരം. 4വർഷ കോഴ്സ് വരുന്നതോടെ ഡിഎൽഎഡ് ഉൾപ്പെടെയുള്ള അധ്യാപക പരിശീലന കോഴ്സുകൾ ഭാവിയിലുണ്ടാകില്ല. അതേസമയം നിലവിലുള്ള 2 വർഷ ബിഎഡ് ഏതാനും വർഷം അതേപടി തുടരും. ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 4 വർഷ ബിഎഡ് കോഴ്സ് ആരംഭിക്കണമെന്നാണ് നാഷനൽ ടീച്ചർ എജ്യുക്കേഷൻ കൗൺസിലിന്റെ ശുപാർശ. ബിഎഡ് സെന്ററുകളിലും 4 വർഷ പ്രോഗ്രാമിനു സർക്കാർ അനുമതി തേടും. കോഴ്സ് പൂർത്തി യാക്കുമ്പോൾ എംഎ, എംഎസ് സി, എംകോം, എംഎഡ് എന്നിങ്ങനെ പിജി കോഴ്സുകൾക്കും ചേരാം.

Follow us on

Related News