തിരുവനന്തപുരം:രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 5182 അധ്യാപക തസ്‌തികകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചതാണിത്. സർവകലാശാലകൾക്ക് ആകെ അനുവദിച്ച 18,940 തസ്‌തികയുടെ 27.3 ശതമാനമാണ് ഇത്തരത്തിൽ ഒഴിഞ്ഞു കിടക്കുന്നത്. എസ്.സി. വിഭാഗത്തിൽ 740 ഒഴിവുകളും എസ്.ടി. വിഭാഗത്തിൽ 464 ഒഴിവുകളും ഒ.ബി.സി. വിഭാഗത്തിൽ 1546 ഒഴിവുകളും ഉണ്ട്. ഇതിനു പുറമെ സർവകലാശാലകളിലെ അനധ്യാപക തസ്‌തികകളിൽ 47 ശതമാനവും ഒഴിഞ്ഞു കിടക്കുന്നു. ഈ വിഭാഗത്തിൽ
ആകെ 35,640 തസ്‌തികയിൽ 16,719 എണ്ണത്തിലും നിയമനം നടത്തിയിട്ടില്ല. ഷാഫി പറമ്പിലിൻ്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് സഭയിൽ കണക്കുകൾ എത്തിയത്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...