തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലന ക്ലാസ് മുറികൾ വരുന്നു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യമായി തിരുവനന്തപുരം കാലടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ 600 സ്കൂളുകളിലെ ക്ലാസ് മുറികളിലാണ് ഈ സംവിധാനം ഒരുക്കുന്നത്. കുസാറ്റിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രോണിക്സ്, വയറിങ്, പ്ലംബിങ്, വുഡ് ഡിസൈനിങ്, ഫാഷൻ ടെക്നോളജി എന്നിവയ്ക്ക് പുറമേ കൃഷിയിലും പ്രായോഗിക പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 600 ക്ലാസ് മുറികളെ ക്രിയേറ്റീവ് കോർണറുകൾ ആക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









