തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പഠനസമയത്ത് പിടിഎ, എസ്എംസി, സ്റ്റാഫ് മീറ്റിങ്, യാത്ര അയപ്പ് ചടങ്ങുകൾ, സ്കൂൾ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട മറ്റു യോഗങ്ങൾ എന്നിവ നടത്താൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ പഠനം തടസപ്പെടുത്തികൊണ്ട് ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുന്നതായും, ഇതുവഴി കട്ടികൾക്ക് നിശ്ചിത പഠന സമയത്തിൽ നഷ്ടമുണ്ടാകുന്നതായും ചൂണ്ടികാട്ടി നിരവധി പരാതികൾ ലഭ്യമായ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കർശന ഉത്തരവ് പുറത്തിറക്കിയത്.
സ്കൂൾ അദ്ധ്യയന ദിനങ്ങൾ കുട്ടികൾക്ക് അവരുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പൂർണമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. യോഗങ്ങളും മറ്റു പരിപാടികളും ഉൾപ്പെടെ കട്ടികളുടെ അദ്ധ്യയനം നഷ്ടമാകുന്ന തരത്തിലുള്ള യാതൊരു നടപടികളും സ്കൂൾ പ്രവർത്തന സമയങ്ങളിൽ നടത്തുന്നത് ഉചിതമല്ല.
ഈ സാഹചര്യത്തിൽ പി.ടി.എ. എസ്.എം.സി, സ്റ്റാഫ് മീറ്റിംഗ്, യാത്ര അയപ്പ് ചടങ്ങുകൾ, മറ്റ് സ്കൂൾ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകൾ തുടങ്ങിയവ സ്കൂൾ പ്രവൃത്തി സമയത്തിന് മുൻപോ സ്കൂൾ പ്രവൃത്തി സമയത്തിന് ശേഷമോ നടത്തേണ്ടതാണ് എന്ന് കർശന നിർദ്ദേശം നൽകുന്നു. അടിയന്തിര പ്രാധാന്യമുള്ള മീറ്റിങ്ങുകൾ സ്കൂൾ പ്രവൃത്തി സമയത്ത് നടത്തുകയാണെങ്കിൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നേടേണ്ടതും നഷ്ടപെട്ട സമയത്തിന് പകരമായി മറ്റൊരു സമയം കണ്ടെത്തെണ്ടതുമാണ്. ഈ നിർദ്ദേശം കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ പരിശോധനകളിൽ ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...