പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനം

Sep 25, 2024 at 7:00 am

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ച ഗോൾ പദ്ധതിയിലൂടെ 5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുമെന്നും അതിൽ മികവു പുലർത്തുന്ന 500 വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി വി.അബ്ദുറഹിമാൻ. ഇതിനായുള്ള സന്നദ്ധത അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഒരു സ്‌കൂൾ ഒരു ഗെയിം’ പദ്ധതിയുടെ സ്പോർട്സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തൈക്കാട് ഗവ. എച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനുവരിയിൽ നടന്ന കായിക ഉച്ചകോടിയിലൂടെയാണ് ഒരു സ്‌കൂൾ ഒരു ഗെയിം എന്ന ആശയം ലഭിച്ചത്. പ്രമുഖ ബ്രാൻഡായ ഡക്കാത്തലോണുമായി സഹകരിച്ചാണ് സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്. പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കായിക ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളിൽ ആരംഭിച്ച ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തി അഞ്ഞൂറു കോടി രൂപ ചെലവിട്ടു. വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകളുടെ സൗകര്യം വിപുലൂകരിക്കുന്നതിനാണ് കൂടുതൽ തുക വിനിയോഗിച്ചത്. സ്പോർട്സ് പൂർണമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പുമായി ചർച്ചകൾ നടത്തിവരികയാണ്.
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിലൂടെ 465 കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളിലൂടെ രാജ്യത്ത് കായിക പ്രവർത്തങ്ങൾക്കുള്ള മികച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News