പ്രധാന വാർത്തകൾ
വിദേശപഠന സ്‌കോളർഷിപ്പ്: അപേക്ഷ ഡിസംബർ 16വരെവിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് അഡ്മിറ്റ് കാർഡുകൾ നവംബർ 28 മുതൽഇഗ്‌നോ പിഎച്ച്‌ഡി രജിസ്‌ട്രേഷൻ 25വരെ നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻപഞ്ചവത്സര എൽഎൽബി: സ്ട്രേ വേക്കൻസി അലോട്ട്മെന്റ്എംഫാം പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ്പ്രവാസികൾക്ക് ജോലി നൽകാം: നോർക്ക റൂട്ട്‌സ്-നെയിം സ്‌കീമിൽ അപേക്ഷ നൽകാംകെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി: തിരുത്തലുകൾക്കും അവസരം

ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്

Sep 13, 2024 at 4:00 pm

Follow us on

തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 19ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. സെപ്തംബർ 19ന് കൽപ്പറ്റയിലെ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി- പട്ടികവർഗ, പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മുഖ്യാതിഥിയാകും. കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളായ ടി. സിദ്ദിഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, എം.വി ശ്രേയാംസ്‌കുമാർ, കമ്മീഷൻ അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, നോളജ് ഇക്കോണണി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടർ മേഘശ്രീ ഡി.ആർ, മറ്റ് ജനപ്രതിനിധികൾ, വിവിധ ന്യൂനപക്ഷ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

തുടർന്ന് കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോജക്ട് മാനേജർ ഡയാന തങ്കച്ചൻ പദ്ധതി അവതരണം നടത്തും. 18 നും 50 നും ഇടയിൽ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവർക്കായി സർക്കാരിതര മേഖലകളിലും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നത്. പ്ലസ്ടു കഴിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവർക്ക് ക്യാമ്പിലെത്തി രജിസ്ട്രേഷൻ നടത്താം. രാവിലെ 8.30 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.

തൊഴിൽ നൈപുണ്യ പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ, നവംബർ മാസങ്ങളിലായി പൂർത്തീകരിക്കും.

Follow us on

Related News